OPEN NEWSER

Saturday 24. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍

  • Kalpetta
24 Oct 2026

കല്‍പ്പറ്റ: വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കി കുട്ടികള്‍ക്കായുള്ള പദ്ധതികളും സംരക്ഷണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ ബി മോഹന്‍ കുമാര്‍, കെ.കെ ഷാജു എന്നിവര്‍ നിര്‍ദേശിച്ചു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ബാലനീതി, പോക്‌സോ, ആര്‍.ടി.ഇ നിയമങ്ങള്‍ നടപ്പിലാക്കുന്ന കര്‍ത്തവ്യ വാഹകരുടെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. ബാലനീതി, പോക്‌സോ നിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ കൃത്യമായ അറിവ് നേടിയിരിക്കണമെന്നും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ സ്‌നേഹപൂര്‍ണ്ണമായ സമീപനം ഉണ്ടാകണമെന്നും അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.
കൗമാരപ്രായക്കാരായ അമ്മമാര്‍, സ്‌കൂള്‍ ഡ്രോപ്പ് ഔട്ടുകള്‍, കുട്ടികളുടെ ആത്മഹത്യാ പ്രവണത തുടങ്ങിയ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണം. കുട്ടികളുടെ താത്പര്യം മുന്‍നിര്‍ത്തി ജില്ലയിലെ മുഴുവന്‍ സംവിധാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ അംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചു.


തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ബാലസംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. കുട്ടികളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ജില്ലാ ശിശു സംരക്ഷണ ഓഫീസറിന്റെയും വകുപ്പ് മേധാവികളുടെയും പങ്കാളിത്തത്തോടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് സജ്ജമാക്കാന്‍ തീരുമാനിച്ചു. പോക്‌സോ കേസുകളിലും മറ്റ് കുട്ടികളുടെ കേസുകളിലും പൊലീസില്‍ നിന്നുള്ള എഫ്.ഐ.ആര്‍ വിവരങ്ങള്‍ സി.ഡബ്ല്യു.സി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണമെന്നും അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ അഡ്വ. തനു ജഗദീഷ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, സി.ഡബ്ല്യു.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
  • കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍
  • ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ സൂക്ഷിച്ച 40 ലിറ്റര്‍ വാഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
  • സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show