OPEN NEWSER

Friday 23. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍

  • Kalpetta
24 Oct 2026

കല്‍പ്പറ്റ: മുപ്പത്തിരണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന ബൈരക്കുപ്പ പാലത്തിന്റെ നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ അറിയിച്ചു. പാലം സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ വിജയം കണ്ടതോടെ 27 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പാലം നിര്‍മാണത്തിന് അനുമതിയും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഫലമായാണ് പാലം സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും 27 കോടി രൂപ നേടിയെടുക്കാനും കഴിഞ്ഞത്. ഇത് പ്രദേശവാസികളുടെ ദീര്‍ഘകാല കാത്തിരിപ്പിന് വിരാമമിടുന്ന സുപ്രധാന ചുവടുവയ്പാണെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നേരിട്ട് കാണുകയും വിഷയത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പാലം നിര്‍മാണത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിരാക്ഷേപ പത്രം (എന്‍.ഒ.സി.) ലഭിച്ചത്. എം.പി. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകളും ഇക്കാര്യത്തിലുണ്ടായി. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഇതോടെ കൂടുതല്‍ വേഗം കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കര്‍ണാടക ഭാഗത്തേതുള്‍പ്പെടെയുള്ള അപ്രോച്ച് റോഡുകള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍, നിര്‍മാണ മേല്‍നോട്ടം, തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ എന്നിവ കേരള പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലായിരിക്കും. ഇതിനാവശ്യമായ മുഴുവന്‍ ചെലവും കേരളം തന്നെ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ പെരിക്കല്ലൂരിനെയും കര്‍ണാടകയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 1994 സെപ്റ്റംബര്‍ 24നാണ് തറക്കല്ലിട്ടത്. വിവിധ കാരണങ്ങളാല്‍ നിര്‍മാണം ആരംഭിക്കാനാകാതെ പദ്ധതി നീണ്ടുപോവുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം പാലത്തിന്റെ പ്രാധാന്യം വീണ്ടും സജീവ ചര്‍ച്ചയാവുകയും നിര്‍മാണം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൈവരികയും ചെയ്തു.

പാലം യാഥാര്‍ഥ്യമാകുന്നതോടെ പെരിക്കല്ലൂര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് വലിയ ആശ്വാസമാകും. നിലവിലുള്ള യാത്രാപ്രയാസങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലും പാലം വലിയ സൗകര്യങ്ങള്‍ സൃഷ്ടിക്കും.

പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ബൈരക്കുപ്പ പാലം പ്രധാന ബദല്‍ ഗതാഗതമാര്‍ഗമായി മാറും. ബെംഗളൂരുവിനും സുല്‍ത്താന്‍ ബത്തേരിക്കുമിടയിലെ യാത്രാദൂരം ഏകദേശം 40 കിലോമീറ്റര്‍ കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും പാലം സഹായകമാകുമെന്നാണ് പ്രതീക്ഷ. ദേശീയപാത 766ലെ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും പദ്ധതിക്ക് പ്രാധാന്യമുണ്ട്.

വികസന പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയില്‍ യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ബന്ധപ്പെട്ട വകുപ്പുകളുമായും കര്‍ണാടക സര്‍ക്കാരുമായും ഏകോപനം ഉറപ്പാക്കി പാലം നിര്‍മാണത്തിനുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ സൂക്ഷിച്ച 40 ലിറ്റര്‍ വാഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
  • സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി
  • ഫാന്‍സി നമ്പര്‍ ബുക്കിങ്: അഞ്ച് ദിവസത്തെ സമയപരിധി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; എക്സ്റ്റന്‍ഷന്‍ സംവിധാനം പിന്‍വലിച്ചു
  • വയനാട്ടില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 16 റെയ്ഡുകള്‍, 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show