വയനാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
വയനാട് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാല്‍ ദുരന്ത സാധ്യത പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, സാഹസിക ടൂറിസം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ്ങ് എന്നിവയ്ക്ക് നാളെ (ഒക്ടോബര്‍ 25 ) ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടു.ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആനക്കാംപൊയില്‍ കള്ളാടി തുരങ്ക പാത നിര്‍മ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, 2005 സെക്ഷന്‍ 51 (ബി) പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
