വാഹനാപകടത്തില്‍ യുവാവ് മരിച്ചു
കെല്ലൂര്‍: അഞ്ചുകുന്ന് ഡോക്ടര്‍ പടിക്ക് സമീപം വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കെല്ലൂര്‍ കാപ്പുംകുന്ന് കൈപ്പുള്ളീല് അര്ജുന് (20) ആണ് മരിച്ചത്. സഹയാത്രികന് ആദിത്യന് നിസാര പരിക്കേറ്റു.ഇന്നലെ രാത്രി 9 മണിയോട് കൂടി അഞ്ചുകുന്നില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം. ഏതോ വാഹനം ബൈക്കില്‍ തട്ടിയതായുള്ള സൂചനയുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.തലക്ക് സാരമായി പേരുക്കേറ്റ അര്ജുന് സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. മാനന്തവാടിമെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ 10 മണിയോട് കൂടികാപ്പുംകുന്നിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്.തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിയോട് കൂടി വീട്ടുവളപ്പില്‍ സംസ്കരിക്കും.
അനില്‍കുമാറിന്റെയും, ഷിജിയുടേയും മകനാണ് അര്ജുന്. അശ്വിന്, സ്വാതി എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
