OPEN NEWSER

Saturday 24. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം

  • Mananthavadi
24 Oct 2026

മാനന്തവാടി: മാനന്തവാടി എടവക രണ്ടേനാലില്‍ വെച്ച് കാറിടിച്ച് കാല്‍നടയാത്രികയായ പന്ത്രണ്ടു വയസ്സുകാരി മരിച്ചു.രണ്ടേനാല്‍ സ്വദേശികളായ പടിഞ്ഞാറേപ്പുത്തന്‍പുരയില്‍ രാജേഷിന്റെയും സ്വപ്നയുടെയും മകള്‍ ദിവ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലേ മുക്കാലോടെ രണ്ടേ നാല്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. അനുജനോടൊപ്പം റോഡരികിലൂടെ നടന്നുപോകവേ പിന്നില്‍ നിന്നും തെറ്റായ ദിശയില്‍ പാഞ്ഞുവന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദിവ. പിതാവ് രാജേഷ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ഐടി കോര്‍ഡിനേറ്ററായിരുന്നു. നിലവില്‍ അദ്ദേഹം ഓസ്ട്രിയയിലാണ്. മാതാവ് സ്വപ്ന മാനന്തവാടി ഡീഗ് സ്പാ ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയാണ്.ദിഖ, ഡെറിക് എന്നിവര്‍ സഹോദരങ്ങളാണ്.കാര്‍ ഓടിച്ചിരുന്ന അയിലമൂല സ്വദേശി സജി ഏബ്രഹാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം
  • വയനാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
  • യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
  • കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍
  • ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show