പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
കല്‍പ്പറ്റ: പൊതുജനാരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സാമൂഹ്യ സംഘടനകളുടെയും സംയോജിത ഇടപെടലുകള്‍ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയുടെ ആരോഗ്യമേഖലയിലെ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സുസ്ഥിര ആരോഗ്യ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി വിവിധ കര്‍മ്മപരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ക്ഷയരോഗ നിവാരണം, എച്ച്.ഐ.വി എയ്ഡ്‌സ് നിയന്ത്രണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പൊതുജനാരോഗ്യ നിയമവും ക്ലിനിക്കല്‍ സ്ഥാപന നിയമവും ജില്ലയില്‍ കാര്യക്ഷമമായി നടപ്പിലാക്കാനും തീരുമാനമായി.
െ്രെടബല്‍ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും ഏകാരോഗ്യ സമീപനത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപരേഖ തയ്യാറാക്കി. ഇതിനുപുറമെ ജില്ലാ പൊതുജനാരോഗ്യ ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ രോഗനിവാരണവും ആരോഗ്യ വികസനവും വേഗത്തില്‍ സാധ്യമാക്കാന്‍ സംയോജിത കര്‍മ്മപരിപാടികള്‍ യോഗം നിര്‍ദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.വി. സിന്ധു, ജില്ലാ ടി.ബി ആന്‍ഡ് എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ. പ്രിയാ സേനന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, എന്‍.പി.എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ, സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. സബ്രീന ,ഗവ. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ അസ്മ റഹീം , വിവിധ പ്രോഗ്രാം ഓഫീസര്‍മാര്‍, വകുപ്പ് മേധാവികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
