OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി

  • Kalpetta
22 Sep 2026

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.പി പ്രിയങ്ക ഗാന്ധി അധ്യക്ഷത വഹിച്ചു. ഗവ മെഡിക്കല്‍ കോളേജിലെ രോഗനിര്‍ണയ സൗകര്യങ്ങള്‍ നവീകരിച്ചുവരികയാണെന്ന് എം.പി പറഞ്ഞു. എം.ആര്‍.ഐ., സി.ടി സ്‌കാന്‍, അള്‍ട്രാസൗണ്ട്, മാമോഗ്രഫി, ഡിജിറ്റല്‍ എക്‌സ്‌റേ, അത്യാധുനിക വൈറോളജി ലാബ് എന്നിവ നല്‍കാനുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗവ മെഡിക്കല്‍ കോളേജില്‍ എം.ആര്‍.ഐ. മെഷീന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടുണ്ട്. സര്‍ജിക്കല്‍ ബ്ലോക്കില്‍ ഇതിനായി സ്ഥലം കണ്ടെത്തി പ്രാഥമിക ജോലികള്‍ പുരോഗമിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു. 


വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സ്‌റേ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധിക ബെഡുകളും ജീവനക്കാരെയും സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നല്ലൂര്‍നാട് െ്രെടബല്‍ ആശുപത്രിയില്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഡയാലിസിസ് ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഡയാലിസിസ് സേവനങ്ങള്‍ വിപുലീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്താന്‍ വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ടെന്നും എം. പി അറിയിച്ചു.

ആരോഗ്യ മേഖലയിലെ വികസനവും അടിയന്തര ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്ന ജില്ലയുടെ ആരോഗ്യ പ്രൊഫൈല്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി.സിന്ധു യോഗത്തില്‍ അവതരിപ്പിച്ചു. കൗമാരക്കാര്‍ക്ക് വേണ്ടി ജില്ലയില്‍ നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതികളെ പറ്റിയും എം.പി ചോദിച്ചറിഞ്ഞു. നല്ലൂര്‍നാട് ഗവ. െ്രെടബല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സൂപ്രണ്ട് ഡോ. മീര ജോര്‍ജ് വിശദീകരിച്ചു.  ക്ഷയരോഗ മുക്ത പരിപാടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജില്ലാ ടിബി ഓഫീസര്‍ഡോ. പ്രിയ സേനന്‍ ചൂണ്ടിക്കാണിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസന പദ്ധതികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ഡി.എം.ഒ (ഹോമിയോ) അവതരിപ്പിച്ചു. ആയൂര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പദ്ധതിളെക്കുറിച്ചും ഡി .എം.ഒ (ആയൂര്‍വേദം) യോഗത്തില്‍ വിശദീകരിച്ചു. ഗോത്രമേഖലയിലെ ആരോഗ്യ സംരക്ഷണം  എം.ആര്‍ വാക്‌സിനേഷന്‍, ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍  എന്നിവയുടെ പ്രവര്‍ത്തനം എം.പി വിലയിരുത്തി. നിലവില്‍ 23 വിദൂര ഗോത്ര ഊരുകളില്‍ 10 െ്രെടബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനായി ആറ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടിയ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ എം.പി നിര്‍ദ്ദേശിച്ചു. വാഹനം, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ അടിയന്തര നടപടി ഉറപ്പുനല്‍കി. ഡയാലിസിസ്, സിക്കിള്‍ സെല്‍ രോഗികളുടെ  വിവരങ്ങളും പങ്കുവെച്ചു.

എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, എ.ഡി.എം കെ അജീഷ്, ഡി.എം ഒ ഹോമിയോ ഡോ അച്ചാമ്മ ലെനു തോമസ്, ഡി എം ഒ ആയുര്‍വേദ എ പി ബിനോയ്, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ്  അഷറഫ്, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീവന്‍ ലാല്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.  റോഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീജ, ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show