പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
മാനന്തവാടി: പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ മാസം വന്ന കേന്ദ്ര കരട് വിജ്ഞാപനത്തിന്‍ മേല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഇത് ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിത്. പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കാനുള്ള ഇടപെടല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.
മാനന്തവാടി എരുമത്തെരുവ് മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
