ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ പോയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്) സബിത്തിനെയാണ്
എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം സബിത്ത് ഒളിവില്‍ പോകാനുപയോഗിച്ച കാര്‍ മലപ്പുറത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ തൊണ്ടിമുതല്‍ റൂമില്‍ സൂക്ഷിച്ച ഏഴ് ചാക്ക് ഹാന്‍സാണ് ഇദ്ദേഹം മോഷ്ടിച്ചത്.ജൂലൈ 19 ന് അര്‍ധരാത്രിയിലായിരുന്നു സംഭവം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
