OPEN NEWSER

Friday 18. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍

  • S.Batheri
18 Sep 2026

ബത്തേരി: ജനവാസ മേഖലകളിലേക്ക്  പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്  വയനാട് ജില്ലാതലത്തില്‍  റിയല്‍ ടൈം കമാന്‍ഡ് സെന്റര്‍ സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വനം വകുപ്പിലെ എല്ലാ ഡിവിഷനുകളെയും ഏകോപിപ്പിച്ചാണ് കമാന്‍ഡ് സെന്റര്‍ സ്ഥാപിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍,  വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ വന്യജീവി സംഘര്‍ഷം തടയാന്‍
 ജനവാസ മേഖലയിലെത്തുന്ന വന്യ മൃഗങ്ങളുടെ നീക്കം തത്സമയം നിരീക്ഷിക്കാനവശ്യമായ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ കമാന്‍ഡ് സെന്റര്‍ സഹായകമാകും.  വന്യമൃഗ ആക്രമണങ്ങളില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ആക്രമണത്തില്‍ ശാശ്വത വൈകല്യം  സംഭവിച്ചവര്‍ക്കും പെന്‍ഷന്‍ നല്‍കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്,ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.

വനമേഖലയോട് ചേര്‍ന്ന് ട്രഞ്ചുകള്‍, ഫെന്‍സിങ് എന്നിവ
ആവശ്യമാണെങ്കില്‍  ഉറപ്പാക്കി 
 അറ്റകുറ്റ പ്രവര്‍ത്തികള്‍ കൃത്യസമയത്ത്
 നടത്തണമെന്ന് എം.എല്‍.എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 
വന മേഖലയില്‍ ജോലി ചെയ്യുന്ന റെസ്‌ക്യൂ ടീമുകളുടെ എണ്ണം, വനപാലകരുടെ സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കണം. ഏതു ഭൂപ്രകൃതിയിലും സഞ്ചരിക്കാവുന്ന ആധുനിക വാഹനങ്ങള്‍,   െ്രെഡവര്‍മാര്‍ ഉള്‍പ്പെടെ റെസ്‌ക്യൂ ടീമിന് ലഭ്യമാക്കന്ന് എം.എല്‍.എ ഉഷ വിജയന്‍ പറഞ്ഞു.
ജനജാഗ്രതാ സമിതികളില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കി സമിതി സജീവമാകണം. വനത്തിനും പരിസ്ഥിതിക്കും കേടുപാടില്ലാതെ  ഇക്കോടൂറിസം പദ്ധതികള്‍ വികസിപ്പിച്ച് പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും
 അധിനിവേശ സസ്യമായ സെന്ന ശാസ്ത്രീയമായി നശിപ്പിക്കണമെന്നും എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍  പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  ജെ.ജസ്റ്റിന്‍ മോഹന്‍, നോര്‍ത്തേണ്‍  സര്‍ക്കിള്‍ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  അഞ്ജന്‍ കുമാര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍    ടി. ഉമ, സോഷ്യല്‍ ഫോറസ്ട്രി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍   കീര്‍ത്തി,  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, നോര്‍ത്ത് വയനാട് ഡി.എഫ്. ഒ  സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍  അരുള്‍ സെല്‍വന്‍,  വൈല്‍ഡ് ലൈഫ് ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത്ത് കെ രാമന്‍, സൗത്ത് വയനാട് ഡി.എഫ്. ഒ  ആഷിഖ് അലി,   ഫ്‌ലൈയിംഗ്  സ്‌ക്വാഡ്  ഡി.എഫ്.ഒമാരായ എ.ഷജ്‌ന,  വി.പി ജയപ്രകാശ്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍   ഇംത്യാസ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്റ്ററി നജ്മല്‍ അമീന്‍,  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
  • വയനാട്ടില്‍ സെപ്റ്റംബര്‍ ചൂട് കൂടുന്നു; 30°C കടന്ന് തുടര്‍ച്ചയായ ഏഴ് ദിവസം
  • പോലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം; ഒളിവിലുള്ള പോലീസുകാരന്റെ കാര്‍ കണ്ടെത്തി
  • ബത്തേരി സ്‌റ്റേഷനിലെ 22 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം
  • പൊതു സ്ഥലങ്ങളിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം
  • എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ബംഗളൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിനി മരണപ്പെട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show