പോലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം; ഒളിവിലുള്ള പോലീസുകാരന്റെ കാര്‍ കണ്ടെത്തി
ബത്തേരി: ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ തൊണ്ടിമുതല്‍ റൂമില്‍ സൂക്ഷിച്ച ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ച കേസില്‍ പ്രതിയായ പോലീസുകാരന്റെ കാര്‍ പോലീസ് കണ്ടെത്തി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടത്തുനിന്നാണ് പ്രതി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച KL 71 G 2615 നമ്പറിലുള്ള റെനോ ഡസ്റ്റര്‍ കാര്‍ കസ്റ്റഡിയിലെടുത്തത്.സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്) സബിത്താണ് ഹാന്‍സ് മോഷ്ടിച്ചത്. ജൂലൈ 19 ന് അര്‍ധരാത്രിയിലായിരുന്നു സംഭവം. അന്നേ ദിവസം ജി.ഡി ചുമതല വഹിച്ചിരുന്ന സബിത്, ഹാന്‍സ് ചാക്കുകള്‍ സ്‌റ്റേഷനില്‍ നിന്ന് മാറ്റി ഈ കാറിലാണ് കടത്തിക്കൊണ്ടുപോയത്.പിന്നീട് ആഗസ്റ്റ് 22 മുതല്‍ ഇയാള്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയായിരുന്നു. മോഷണ വിവരം പുറത്തറിഞ്ഞതുമുതല്‍ ഇയാള്‍ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ വാഹനമായ റെനോ ഡസ്റ്റര്‍ കാര്‍ കസ്റ്റഡിയിലെടുത്തതു കൂടാതെ, ഇയാള്‍ക്കെതിരെ വ്യാപകമായ തിരച്ചിലും പോലീസ് നടത്തി വരുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
