OPEN NEWSER

Thursday 17. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബത്തേരി സ്‌റ്റേഷനിലെ 22 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

  • S.Batheri
17 Sep 2026

ബത്തേരി: തൊണ്ടിമുതല്‍ മോഷണം പോയ പശ്ചാത്തലത്തില്‍  സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനിലെ 22 പോലീസ് ഉദ്യോഗസ്ഥരെ ജില്ലയ്ക്കുള്ളിലെ വിവിധ സ്‌റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി. ജില്ലാ പോലീസ് മേധാവി ദേവമനോഹര്‍ എസ്. ഐ.പി.എസ്. പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് സ്ഥലംമാറ്റം. എസ് ഐ, രണ്ട് എഎസ്‌ഐ മാര്‍ , അഞ്ച് എസ്‌സിപിഒ മാര്‍ , െ്രെഡവറടക്കം 14 സി പി ഒ മാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. സ്‌റ്റേഷനിലെ 60 ഓളം പോലീസുകാരില്‍ 22 പേരെ മാത്രമാണ് നിലവില്‍ സ്ഥലംമാറ്റിയിട്ടുള്ളത്. എന്നാല്‍ സ്ഥലം മാറ്റിയവര്‍ നേരിട്ടോ അല്ലാതെയോ അന്നത്തെ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടവര്‍ അല്ലെന്നും,  സംഭവം നടക്കുന്ന ദിവസം ഡ്യൂട്ടി ഉള്ളവര്‍ക്ക് പോലും സ്ഥലം മാറ്റമില്ലാതെ കുറച്ചു പേരെ മാത്രം തിരഞ്ഞെടുത്താണ് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.


എസ് ഐ വി.വി അജീഷിനെ പടിഞ്ഞാറത്തറയിലേക്കും,എ.എസ്.ഐമാരായ ജയകുമാര്‍ എം.വി.യെ നൂല്‍പ്പുഴയിലേക്കും, മുകുന്ദന്‍ വി.ഒ.യെ വെള്ളമുണ്ടയിലേക്കും മാറ്റി. എസ്.സി.പി.ഒമാരായ അബ്ദുല്‍ ലത്തീഫ് കെ.യെ മീനങ്ങാടിയിലേക്കും, അലാവുദ്ദീന്‍ കെ.എം.യെ കേണിച്ചിറയിലേക്കും, ദീപേഷ് രാജനെ മീനങ്ങാടിയിലേക്കും, ബിനു കെ.ജി., ശിവദാസന്‍ സി.വി. എന്നിവരെ   കമ്പളക്കാട് സ്‌റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്. 

കൂടാതെ  സി.പി.ഒമാരായ ഗവന്‍ ജെ.യെ അമ്പലവയലിലേക്കും, പ്രജിഷ എം.സി.യെ മീനങ്ങാടിയിലേക്കും, അഖില്‍ എ. രവിയെ പുല്‍പ്പള്ളിയിലേക്കും, ജയന്‍ ടി.ബി., രാജീവന്‍ പി.ആര്‍., ഷിഹാബ് എന്‍. എന്നിവരെ പുല്‍പ്പള്ളിയിലേക്കും, പ്രസാദ് വി.ബി., സുബീഷ് കെ.ബി. എന്നിവരെ കണിച്ചിറയിലേക്കും മാറ്റി. നിയാദ് പി.എസ്.യെ മീനങ്ങാടിയിലേക്കും, പ്രിവിന്‍ ഫ്രാന്‍സിസിനെ അമ്പലവയലിലേക്കും, വിജയന്‍ കെ.ജിയെ പനമരത്തേക്കും രാജീവ് കെ.വിയെ നൂല്‍പ്പുഴയിലേക്കും, സുമേഷ് പി.കെ.യെ കേണിച്ചിറയിലേക്കും, െ്രെഡവര്‍ സി.പി.ഒ ലബ്‌നാസ് സി.എമ്മിനെ കണ്‍ട്രോള്‍ റൂമിലേക്കും മാറ്റിയിട്ടുണ്ട്.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബത്തേരി സ്‌റ്റേഷനിലെ 22 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം
  • പൊതു സ്ഥലങ്ങളിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം
  • എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ബംഗളൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിനി മരണപ്പെട്ടു
  • തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം
  • ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു
  • പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്: 39 പരാതികള്‍ തീര്‍പ്പാക്കി
  • 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
  • ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ വിദേശമദ്യ ശേഖരം; 67.5 ലിറ്ററോളം മദ്യവും, വൈനും കണ്ടെത്തി;ജാമ്യമില്ലാ വകുപ്പ് ചുമത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show