എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍
ബത്തേരി: എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍ കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പില്‍ വീട്ടില്‍ ഷാബീര്‍ ഷാന്‍(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കര്‍ണാടക ആര്‍.ടി.സി. ബസില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതില്‍ പാന്റിന്റെ പോക്കറ്റില്‍ കൂള്‍ ലിപ് പാക്കറ്റിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ 7.35 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ബത്തേരി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.വി.അജീഷ്, എ.എസ്.ഐ. പി.കെ. സുമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍ സിജോ ജോസ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡുമാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
