ബംഗളൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിനി മരണപ്പെട്ടു
മാനന്തവാടി: ബെംഗളൂരു മൈസൂര്‍ ഹൈവേയില്‍ ബിഡദിയില്‍ വെച്ച്കാറിന്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശിനിയായ യുവതി മരിച്ചു.കുഞ്ഞോം സ്വദേശിനിയും മാനന്തവാടി ചങ്ങാടക്കടവ് മത്തന്‍ ഉവൈസിന്റെ ഭാര്യയുമായ അഫ്രീന (23) യാണ് മരിച്ചത്. ഉവൈസ് ,ഉവൈസിന്റെ മാതാവ്, പെങ്ങള്‍, പെങ്ങളുടെ കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ഉവൈസിന്റെ സഹോദര ഭാര്യയെ കൊണ്ടുവിടാനായി ബംഗളൂരില്‍ പോയി വരുന്നതിനിടെയാണ് അപകടമെന്നാണ് ആദ്യ വിവരം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
