OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോഷണ്‍ മാ 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

  • Mananthavadi
15 Sep 2026

ഗോദാവരി: പോഷണ്‍ അഭിയാന്‍ 2.0 പദ്ധതിയുടെ ഭാഗമായി പോഷണ്‍ മാ 2026, ആരോഗ്യ വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബാല്യ സ്പന്ദനം, ജില്ലയിലെ അങ്കണവാടികളില്‍ നടപ്പിലാക്കുന്ന നോ മിഠായി ക്യാമ്പയിന്‍ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി ഉന്നതിയില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ അധ്യക്ഷയായി. ഭക്ഷണ വൈവിധ്യവും മാംസ്യ ലഭ്യതയും എന്ന വിഷയത്തില്‍ആലാറ്റില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍  ഡോ. സി റിനു ക്ലാസെടുത്തു. നോ മിഠായി ക്യാമ്പയിന്‍ എന്ന ആശയം അവതരിപ്പിച്ച കല്‍പ്പറ്റ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷംന യെ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെയും ഗോദാവരി ഉന്നതിയിലെ കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറി.

ജില്ലാതല ഐസിഡിഎസ് സെല്‍  പ്രോഗ്രാം ഓഫീസര്‍ എം.ജി ഗീത, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ.എം മുസ്തഫാ, ഡെപ്യൂട്ടി മീഡിയ ഓഫിസര്‍ പി.എം. ഫസല്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സുബൈറത്ത്, ഊരു മൂപ്പന്‍ സി.പി രാജന്‍, ഐസിഡിഎസ് സെല്‍ സീനിയര്‍ സൂപ്രണ്ട് കെ.പി സുനിത്ത്, ഐസിഡിഎസ് മാനന്തവാടി സിഡിപിഒ കെ.പി  സിന്ധു, ഐസിഡിഎസ് മാനന്തവാടി അഡീഷണല്‍ സിഡിപിഒ അഞ്ജു കൃഷ്ണ എന്നിവര്‍ സംസാരിച്ചു.  


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 'എങ്കെയൊളിന്താലും വിടമാട്ടെ' തമിഴ്‌നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്; പിടികൂടിയത് കര്‍ണാടകയിലെ മല്‍പേയില്‍ നിന്ന്; മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയി
  • പോഷണ്‍ മാ 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകള്‍ക്ക് ജില്ലയില്‍ തുടക്കമായി
  • വിദ്യാര്‍ത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു.
  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show