പശുക്കിടാവിനെ പുലി കൊന്നു
തലപ്പുഴ: വീടിനു സമീപത്തെ തോട്ടത്തില്‍ കെട്ടിയ പശുക്കിടാവിനെപുലി ആക്രമിച്ചു കൊന്നു. പണിച്ചിപ്പാലം പാലത്തിങ്കല്‍ ആദംകുട്ടിയുടെ ഒന്‍പതു മാസം പ്രായമുള്ള പശുക്കിടാവാണ് ചത്തത്. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ബേഗൂര്‍ റെയ്ഞ്ചിനു കീഴിലുള്ള വനപാലകകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. പുലിയുടെ ആക്രമണത്താലാണ് പശുക്കിടാവ് ചത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലിയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് രണ്ടു ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നൈറ്റ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. കണ്ണന്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
