അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത:എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍
ബത്തേരി: സാക്ഷരതാമിഷന്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെയും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച വൈജ്ഞാനിക സാമൂഹിക സാംസ്‌കാരിക തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ എം.എല്‍.എ ഐ. സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ്ണ സാക്ഷരതയില്‍ നിന്നും സമ്പൂര്‍ണ്ണ ഡിഗ്രിയിലേക്കുള്ള ദൂരം വിദൂരമല്ലെന്നും അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എം.എല്‍. എ പറഞ്ഞു. സാക്ഷരതയിലും തുടര്‍ വിദ്യാഭ്യാസത്തിലും ജില്ല കുതിക്കുകയാണ്.പട്ടികവര്‍ഗ്ഗ മേഖലയിലെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കുന്ന െ്രെടബല്‍ യൂണിവേഴ്‌സിറ്റിയിലൂടെ കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്ക് സൗജന്യ ഡിഗ്രി പഠനത്തിന് ജില്ലാ പഞ്ചായത്ത് സുല്‍ത്താന്‍ ബത്തേരി,മാനന്തവാടി, കല്‍പ്പറ്റ നഗരസഭ, തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.പൊതുവിഭാഗക്കാര്‍ക്കും സാക്ഷരതാ മിഷന്‍ മുഖേന ഡിഗ്രി പഠനത്തിന് സെപ്റ്റംബര്‍ 30 വരെ
അപേക്ഷിക്കാം. പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് പൂര്‍ത്തീകരിച്ച് ഡിഗ്രി തുടര്‍ പഠനത്തിന് തയ്യാറെടുക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ ഖാദറിനെ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. വി.പി ജഗതി രാജ് അനുമോദിച്ചു. നഗരസഭ ഹാളില്‍ നടന്ന സെമിനാറില്‍ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍ അധ്യക്ഷയായി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം.ജി ഇന്ദ്രജിത്ത് ലോക സാക്ഷരതാ ദിന സന്ദേശം നല്‍കി. ശ്രീനാരായണഗുരു യൂണിവേഴ്‌സിറ്റി മേഖല ഡയറക്ടര്‍ ഡോ. കെ. എസ് സുരേഷ് കുമാര്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ പി.സംഷാദ്, വി.കെ ഷിഫാനത്ത്, ലീലാ പാല്‍പ്പാത്ത്, നഗരസഭാ സെക്രട്ടറി വി.ഡി തോമസ്, ശ്രീനാരായണഗുരു യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ.മായാ രവീന്ദ്രന്‍, ഫൗസിയ ഷുക്കൂര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍, നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെറീന അബ്ദുള്ള, സെന്റ് മേരിസ് കോളേജ് എല്‍ എസ് സി കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.ജി ജോബി, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.ആര്‍ നിഷ, ഡിവിഷന്‍ കൗണ്‍സിലര്‍മാരായ രാധാ രവീന്ദ്രന്‍, കെ.എം മൊയ്തു, നൗഷാദ് മംഗലശ്ശേരി, ഭാനു പുളിക്കല്‍,ഫൗസിയ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മാരായ ആര്‍.ആര്‍ പ്രസന്നകുമാരി, കെ. രാജലക്ഷ്മി കെ, പ്രേരക് കണ്‍വീനര്‍ പി.കെ ബബിതമോള്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
