OPEN NEWSER

Saturday 12. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തീക്കട്ടയില്‍ ഉറമ്പരിച്ചു..!! പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതല്‍ മുറിയില്‍ നിന്ന് 7 ചാക്ക് ഹാന്‍സ് പാക്കറ്റുകള്‍ മോഷണം പോയി

  • S.Batheri
12 Sep 2026

ബത്തേരി: സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 7 ചാക്ക് ഹാന്‍സ് പാക്കറ്റുകള്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസെടുത്തു.കഴിഞ്ഞ ജൂണില്‍ പിടിച്ചെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കുക യും, പിന്നീട് കോടതി സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്ത ഹാന്‍സ് പാക്കറ്റുകള്‍ സ്‌റ്റേഷന്‍ വളപ്പിലെ കെട്ടിടത്തോട് ചേര്‍ന്നുള്ള മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ജൂണ്‍ 26 മുതല്‍ തൊണ്ടിമുതലുകള്‍ മുറിയില്‍ സൂക്ഷിച്ചിരുന്നതായും പിന്നീട് നടത്തിയ പരിശോധനയില്‍ ഇന്നലെയാണ് 7 ചാക്കുകള്‍ കാണാനില്ലെന്ന് കണ്ടെത്തിയതെന്നും പോലീസ് രേഖയില്‍ പറയുന്നു.
തുടര്‍ന്ന് സ്‌റ്റേഷന്‍ പരിസരത്തും മുറിയിലും നടത്തിയ പരിശോധനയില്‍ ചാക്കുകള്‍ കണ്ടെത്താനായില്ല. മുറിയുടെ താക്കോല്‍ സൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മേശയില്‍ നിന്നും താക്കോല്‍ എടുത്താണ് മോഷണം നടത്തിയതെന്നാണ് എഫ്‌ഐആര്‍ ല്‍ പറയുന്നത്.സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനില്‍ െ്രെകം നമ്പര്‍ 835/26 ആയി BNS 331(3), 305(C) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തീക്കട്ടയില്‍ ഉറമ്പരിച്ചു..!! പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതല്‍ മുറിയില്‍ നിന്ന് 7 ചാക്ക് ഹാന്‍സ് പാക്കറ്റുകള്‍ മോഷണം പോയി
  • ഗുഡ്‌സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.
  • വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show