OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം

  • National
10 Sep 2026

നീലഗിരി: ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി 2023-26 ബാച്ച് പരീക്ഷാഫലം വന്നപ്പോള്‍ ഉജ്ജ്വല നേട്ടവുമായി നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്. ഓട്ടോണമസ് പദവി ലഭിക്കുന്നതിന് മുന്‍പുള്ള അവസാന യൂണിവേഴ്‌സിറ്റി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ഫലം പുറത്തുവന്നപ്പോള്‍ ഒരു ഗോള്‍ഡ് മെഡല്‍ ഉള്‍പ്പെടെ 14 റാങ്കുകളാണ് കോളേജിനെ തേടിയെത്തിയത്. 

ഇതോടെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുമായുള്ള നീലഗിരി കോളേജിന്റെ അക്കാദമിക് യാത്രയില്‍ 7 ഗോള്‍ഡ് മെഡലുകള്‍ ഉള്‍പ്പെടെ ആകെ റാങ്കുകളുടെ എണ്ണം 72 ആയി ഉയര്‍ന്നു. മുന്‍ ബാച്ചുകളിലായി 6 ഗോള്‍ഡ് മെഡലുകള്‍ ഉള്‍പ്പെടെ 58 യൂണിവേഴ്‌സിറ്റി റാങ്കുകള്‍ കോളേജ് കരസ്ഥമാക്കിയിരുന്നു.

ബി.എസ്.സി മള്‍ട്ടിമീഡിയ & വെബ് ടെക്‌നോളജി വിഭാഗത്തിലെ ഷഹല റഹ്ഷിമ എ ഒന്നാം റാങ്കോടെ സ്വര്‍ണ്ണപ്പതക്കം കരസ്ഥമാക്കി നീലഗിരിയുടെ തിലകക്കുറിയായി.

മറ്റ് പ്രധാന റാങ്ക് ജേതാക്കള്‍:
ബി.കോം ഫിനാന്‍സ് വിഭാഗത്തില്‍: ആയിഷ പി ടി (രണ്ടാം റാങ്ക്), സഫിയ എം (മൂന്നാം റാങ്ക്), ആധ്യ മണികണ്ഠന്‍ (നാലാം റാങ്ക്), ധനമാല്‍ ആര്‍ (അഞ്ചാം റാങ്ക്).

ബി.എസ്.സി മള്‍ട്ടിമീഡിയ & വെബ് ടെക്‌നോളജി വിഭാഗത്തില്‍: അന്‍സാര്‍ അഹമ്മദ് എ (രണ്ടാം റാങ്ക്), നിരഞ്ജന്‍ എ ആര്‍ (മൂന്നാം റാങ്ക്), ഷാഹിന്‍ അനസ് ടി (നാലാം റാങ്ക്), ഫിസ ഫാത്തിമ കെ പി (അഞ്ചാം റാങ്ക്).

ബി.എസ്.സി സൈക്കോളജി വിഭാഗത്തില്‍: ധനലക്ഷ്മി എം (മൂന്നാം റാങ്ക്), സെമിഹ സി കെ (പത്താം റാങ്ക്).

ബി.ബി.എ ഐ.ബി വിഭാഗത്തില്‍: ശിവാനി ബി (നാലാം റാങ്ക്), ദേവിക ഇ (ഏഴാം റാങ്ക്).

ബി.സി.എ  വിഭാഗത്തില്‍: ഷിബില ഷെറിന്‍ (ആറാം റാങ്ക്), 

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ അഫീലിയേറ്റഡ് സിസ്റ്റത്തിലെ അവസാന അക്കാദമിക് ബാച്ചിലും ഉന്നത വിജയം നല്‍കി ചരിത്രം കുറിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് കോളേജ് മാനേജിങ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസ്സാലി വ്യക്തമാക്കി. ഇനി വരാനിരിക്കുന്ന ഓട്ടോണമസ് ബാച്ചുകളിലും ഈ മികച്ച വിജയം തുടര്‍ന്നു കൊണ്ടുപോകാന്‍ സ്ഥാപനത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കോളേജ് മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് അഭിനന്ദിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
  • 'വയനാട് മെഡിക്കല്‍ കോളേജ് ' മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show