പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
മാനന്തവാടി: എം.എല്‍.എ. ആയതിനുശേഷം ഉഷാ വിജയന്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യു ഡി എഫില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കളെ പൂര്‍ണമായും ഒഴിവാക്കി മുസ്‌ലിം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എടവക ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, മുന്‍ വൈസ് പ്രസിഡന്റ് ആമിന അവറാന്‍, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് തയ്യുള്ളതില്‍ മുസ്തഫ തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് ബിന്ദു അണ്ണന്‍ പത്രിക സമര്‍പ്പിച്ചത്. മുസ്‌ലിം ലീഗിലെ മുതിര്‍ന്ന നേതാക്കളാരും പത്രികാസമര്‍പ്പണ വേളയിലുണ്ടായില്ലെന്നതും ശ്രദ്ധേയമായി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഉഷാ വിജയനെ ഉയര്‍ത്തിക്കൊണ്ടു വന്നത് മുസ്‌ലിം ലീഗാണ്. ഉഷാ വിജയന്‍ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പള്ളിക്കല്‍ സീറ്റ് മുസ്!ലിം ലീഗിനു വിട്ടുനല്‍കണമെന്നും രണ്ടരവര്‍ഷം മുസ്‌ലിം ലീഗിലുള്ളയാളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യം മുസ്‌ലിം ലീഗ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യത്തോടെ വിമുഖത പ്രകടിപ്പിച്ചു. എടവക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ലീലാ ഗോവിന്ദനേയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കണ്ടത്. യു.ഡി.എഫിനകത്തെ പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമത്തിനിടെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ സമ്മതത്തോടെ ബിന്ദു അണ്ണന്‍ പത്രിക സമര്‍പ്പിച്ചത് കോണ്‍ഗ്രസിനകത്ത് വലിയ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ച ഡി.സി.സി തലത്തിലെത്തിയിട്ടും സമവായമായില്ലെന്നാണ് സൂചന. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസം ലീലാ ഗോവിന്ദനും പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു ചെറിയ തര്‍ക്കം മാത്രമാണ് നിലവിലുള്ളതെന്നും ഉടന്‍ തന്നെ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും യു.ഡി.എഫിനു ഒരു സ്ഥാനാര്‍ഥി മാത്രമേ മത്സര രംഗത്തുണ്ടാകൂ എന്നും യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍.കെ. വര്‍ഗീസ് പറഞ്ഞു. സെപ്റ്റംബര്‍ 28നാണ് ഉപ തിരഞ്ഞെടുപ്പ്. 29 ന് വോട്ടെണ്ണും. എല്‍.ഡി.എഫില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് നേരത്തേ തന്നെ വ്യക്തമായ ധാരണയായിരുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജി. രമ്യ ബുധനാഴ്ച അസി. റിട്ടേണിങ് ഓഫീസറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ മുഹമ്മദ് ഇഖ്ബാലിനു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നാമനിര്‍ദ്ദേശപത്രിക നല്കിയിട്ടുണ്ട്. ശ്രീജ ബാലചന്ദ്രനാണ് പത്രികനല്കിയത്. പാര്‍ട്ടിയുടെ ബൂത്ത് തലം മുതല്‍ വിവിധ ചുമതലകള്‍ ഇപ്പോള്‍ മണ്ഡലം കമ്മറ്റിയംഗവും മഹിള മോര്‍ച്ച ഭാരവാഹിയുമാണ് ശ്രീജ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
