OPEN NEWSER

Monday 07. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍

  • Kalpetta
07 Sep 2026

വയനാട്/മേപ്പാടി: ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം (എംബിബിഎസ്) 150ല്‍ നിന്നും 250 സീറ്റുകളായി ഉയര്‍ന്നു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെയും (NMC) കേരളാ ആരോഗ്യ സര്‍വ്വകലാശാലയുടെയും (KUHS)നടപടിക്രമങ്ങളിലൂടെയാണ് സീറ്റ് വര്‍ധനയ്ക്ക് അംഗീകാരം ലഭിച്ചത്.100 സീറ്റുകളുടെ വര്‍ധനയോടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത്  ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടി ഇനി വയനാടിന് സ്വന്തം. ഇതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ഗുണമേന്മയുള്ള മെഡിക്കല്‍ വിദ്യാഭ്യാസവും മികച്ച ക്ലിനിക്കല്‍ പരിശീലനവും ലഭ്യമാക്കുന്നതിന് ഈ സീറ്റ് വര്‍ധന വഴിയൊരുക്കും. ആധുനിക ചികിത്സാ സംവിധാനങ്ങള്‍, പരിചയസമ്പന്നരായ അധ്യാപകര്‍, വിപുലമായ ക്ലിനിക്കല്‍ സൗകര്യങ്ങള്‍, പഠനഗവേഷണ രംഗത്തെ തുടര്‍ച്ചയായ വികസനം, മികച്ച രീതിയിലുള്ള പശ്ചാത്തലം, ദേശീയ നിലവാരം പുലര്‍ത്തുന്ന ഡിപ്പാര്‍ട്‌മെന്റ് മ്യൂസിയങ്ങളും ലക്ചര്‍ ഹാളുകളും, പാഠ്യേതര മേഖലകളിലെ നിറഞ്ഞ സാന്നിധ്യം, ഉയര്‍ന്ന പഠന നിലവാരം എന്നിവയിലൂടെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കൈവരിച്ച മുന്നേറ്റമാണ് 250 സീറ്റുകളെന്ന സുപ്രധാന നേട്ടത്തിലേക്ക് കോളേജിനെ നയിച്ചത്.  

       മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ ദീര്‍ഘദര്‍ശനപരമായ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ച. ഗുണമേന്മയുള്ള ആരോഗ്യസേവനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡോ. ആസാദ് മൂപ്പന്‍ 2012ല്‍ വയനാട്ടിലെ മേപ്പാടിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. ആരോഗ്യരംഗത്തിന്  പ്രാവീണ്യമുള്ള ഡോക്ടര്‍മാരെ  വളര്‍ത്തിയെടുക്കുന്നതിനായി പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ എം ബി ബി എസ് പഠനവും, ഒപ്പം പ്രവേശന പരീക്ഷകളില്‍ നിശ്ചിത ശതമാനം മാര്‍ക്കും എന്നാല്‍ സാമ്പത്തീക പരാധീനതകളും അനുഭവിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ പഠിക്കുവാനുള്ള അവസരവും ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പിലൂടെ നല്‍കി വരുന്നു. 

വിദ്യാഭ്യാസം, ചികിത്സ, ഗവേഷണം, സാമൂഹിക പ്രതിബദ്ധത എന്നിവ ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്ന സമഗ്ര ആരോഗ്യവിദ്യാഭ്യാസ കേന്ദ്രമായി മാറാന്‍ കുറഞ്ഞ കാലംകൊണ്ട് കഴിഞ്ഞത് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിനെ വ്യത്യസ്തമാക്കുന്നു. 

നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് പുറമെ മറ്റനേകം തൊഴിലധിഷ്ഠിത കോഴ്‌സുകളും ക്യാമ്പസില്‍ നടന്നുവരുന്നു.  കൂടാതെ  ജൈവ വൈവിധ്യങ്ങളുടെ നാടായ വയനാട്ടില്‍ അന്യം നിന്ന് പോകുന്ന സസ്യലതാദികളെ സംരക്ഷിയ്ക്കുന്നതിനും പുതു തലമുറയ്ക്ക് അത്തരം അറിവുകള്‍ പകരുന്നതിന് ഉതകുംവിധം വിശാലമായ നസീറ ബൊട്ടാണിക്കല്‍ ഗാര്‍ഡനും റേഡിയേഷന്‍ അടക്കമുള്ള നൂതന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും വരും മാസങ്ങളില്‍ ക്യാമ്പസില്‍ പ്രവര്‍ത്തനസജ്ജമാകും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍
  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
  • കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
  • പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
  • തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം: മന്ത്രി കെ.എം ഷാജി ;പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
  • ദേശീയ നേത്രദാന പക്ഷാചരണം പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show