കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
കൃഷ്ണന്മൂല: കൃഷ്ണന്മൂല ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നടന്ന കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി. കൃഷ്ണ ഗോപിക വേഷത്തില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൃഷ്ണകഥയിലെ വിവിധ സന്ദര്‍ഭങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുന്നതായിരുന്നു ദൃശ്യാവിഷ്‌കാരം. ക്ഷേത്ര ഭരണ സമിതിയും പാഞ്ചജന്യം സന്നദ്ധസേവാ സംഘവുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. വിവിധ കായിക വിനോദമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
