വയനാട് ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കല്‍പ്പറ്റ: ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശ്രികൃഷ്ണ ജയന്തി ബാലദിനമായി കൊണ്ടടുന്നതിനുവേണ്ടി ഒരുക്കള്‍ പൂര്‍ത്തിയായതായി വയനാട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.'മായവിട്ടുണരൂ മാനവനായ് വളരൂ...' എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. ഓഗസ്ത് 30 ന് പതാകാദിനത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികള്‍ക്കുവേണ്ടിയുള്ള വിവിധ മത്സര പരിപാടികള്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍, ഉറിയടി, ഗോപൂജ, സെപ്തംബര്‍ 4 ന് ശോഭായാത്രകള്‍ എന്നീ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയില്‍ 50 ഓളം മഹാ ശോഭായാത്രകളും 200 ചെറുശോഭായാത്രകളും നടക്കും.
മാനന്തവാടിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്ന ശോഭായാത്രകള്‍ താഴെയങ്ങാടി മാരിയമ്മന്‍ ക്ഷേത്ര പരിസരത്ത് സംഗമിച്ച് മഹാശോഭയാത്രയി വടേരി ശിവക്ഷേത്രത്തില്‍ സമാപിക്കും. പേരിയ, വെണ്‍മണി,വാളാട് , വരയാല്‍, തലപ്പുഴ, വട്ടോളി എന്നീ സ്ഥലങ്ങളില്‍ മഹാ ശോഭായാത്രകള്‍ ഉണ്ടാവും. വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന ശോഭയാത്രകള്‍ പീച്ചംങ്കോട് സംഗമിച്ച് മഹാശോഭായാത്രയായി കണ്ടോത്ത് ക്ഷേത്രത്തില്‍ സമാപിക്കും. 15 സ്ഥലങ്ങളിലെ ശോഭായാത്രകള്‍ കാട്ടിക്കുളത്ത് സംഗമിച്ച് മഹാശോഭായാത്രയാകും. പുളിഞ്ഞാല്‍, വെള്ളമുണ്ട, മംഗലശേരി ,തേറ്റമല എന്നീ സ്ഥലങ്ങളിലെ ശോഭായാത്ര സംഗമിച്ച് വെള്ളമുണ്ട അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും. ചെറുകര,മൊതക്കര, കള്ളംവെട്ടി, ആലഞ്ചേരി തിടങ്ങഴി ക്ഷേത്രം, കോക്കടവ് എന്നീ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ വെള്ളമുണ്ട പഠാരി ക്ഷേത്രത്തില്‍ സമാപിക്കും . വിവിധ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ പടിഞ്ഞാറത്തറ കാപ്പുട്ടിക്കല്‍ സംഗമിച്ച് പടിഞ്ഞാറത്തറ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിക്കും.
ബത്തേരിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന ചെറുശോഭയാത്രകള്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ സംഗമിച്ച് ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ സമാപിക്കും. മിനങ്ങാടി, വാഴവറ്റ, മുട്ടില്‍,ചോമാടി, ആ നേരി, പഴൂര്‍ ക്ഷേത്രം, കാവുംമന്ദം, കമ്പളക്കാട്, കരണി, കാര്യമ്പാടി, മുതിമൂല, അരിമുള എന്നീ സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കല്‍പ്പറ്റ വിവിധ ശോഭായാത്രകള്‍ സംഗമിച്ച് നഗര പ്രതിക്ഷണത്തിനു ശേഷം സമാപിക്കും. വൈത്തിരി, ആനപ്പാറ ,ഓടത്തോട്, കോട്ടവയല്‍, നെടുമ്പാല , ശ്രീപുരം, നെടുങ്കരണ, തക്കൈപ്പറ്റ എന്നീ സലങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാകും . പുല്‍പ്പള്ളിയില്‍ ആനപ്പാറ ,കണ്ടാല , കോളാട്ട്കുന്ന്, ദേവര്‍ ഗദ്ദ, ചേപ്പില, ഇരിപ്പൂട്, കുളത്തൂര്‍ എന്നീ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ സംഗമിച്ച് നഗര പ്രതിക്ഷണത്തിനു ശേഷം സീതാദേവീ ക്ഷേത്രത്തില്‍ സമാപിക്കും. ഇരുളം , ചുണ്ടകൊല്ലി, പാമ്പ്ര എന്നീ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും. അമ്പലവയല്‍, വടുവന്‍ചാല്‍, ചുള്ളിയോട്, തോമാട്ട് ചാല്‍ എന്നീ സ്ഥലങ്ങളില വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്നചെറു ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭയത്രകള്‍ ഉണ്ടാവും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
