നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
മാനന്തവാടി: മാനന്തവാടി പഴശ്ശി പാര്‍ക്കിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.ഇന്ന് രാവിലെ 10:30ഓടെ കോഴിക്കോട് നിന്ന് മാനന്തവാടി ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസിലേക്ക് വരികയായിരുന്ന 72കാരന്റെ കാറാണ് അപകടത്തില്‍പെട്ടത്. മെയിന്‍ റോഡിന് അരികില്‍ താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന പാര്‍ക്കിലേക്ക് മുകളില്‍ നിന്നും കാര്‍ മറിയുകയായിരുന്നു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പ്രദേശവാസികള്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
