പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി എം.പി ഇന്ന് കല്‍പ്പറ്റയില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. വയനാടിന്റെ സുപ്രധാന വിഷയങ്ങളില്‍ സംബന്ധിച്ച് എം പിയുടെ നേതൃത്വത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. രാവിലെ 10 മണിക്ക് വയനാട് കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ദിശ മീറ്റിംഗാണ് എം പിയുടെ ആദ്യപരിപാടി. തുടര്‍ന്ന് 11.35ന് നടക്കുന്ന ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി, 12.05ന് നടക്കുന്ന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച, ഉച്ചക്ക് 2.30ന് മനുഷ്യവന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നടക്കുന്ന യോഗം, 3.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ടൂറിസം മേഖലയിലെ ഉദ്യോഗസ്ഥരുമായുള്ള യോഗം എന്നിവയിലും പ്രിയങ്കാഗാന്ധി എം പി പങ്കെടുക്കും. യോഗത്തില്‍ മന്ത്രിമാരും എം എല്‍ എമാരും ഉള്‍പ്പെടെ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
