കുട്ടികളുടെ ആരോഗ്യ പരിശോധനയ്ക്കായി ബാല്യസ്പന്ദനം പദ്ധതി
കല്‍പ്പറ്റ: അങ്കണവാടികളില്‍ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആരോഗ്യ പരിശോധന ഉറപ്പാക്കുന്നതിന് ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നു. അങ്കണവാടികള്‍ മുഖേന പോഷകാഹാരം, പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, പ്രതിരോധ കുത്തിവെപ്പ്, ആരോഗ്യപോഷണ വിദ്യാഭ്യാസത്തോടൊപ്പം കൃത്യമായ ഇടവേളകളില്‍ കുട്ടികള്‍ക്ക് ആരോഗ്യ പരിശോധന ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പോഷന്‍ അഭിയാന്‍ പദ്ധതിയും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും സംയുക്തമായാണ് ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നത്. അതത് പ്രദേശത്തെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജെ.പി.എച്ച്.എന്‍, ജെ.എച്ച്.ഐ, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അങ്കണവാടികളിലെത്തി പരിശോധന നടത്തും. ജില്ലയിലെ 876 അങ്കണവാടികളിലെ കുട്ടികള്‍ക്കാണ് െ്രെതമാസ ആരോഗ്യ പരിശോധന ഉറപ്പാക്കുന്നത്. വര്‍ഷത്തില്‍ നാല് തവണകളായാണ് അങ്കണവാടികളിലൂടെ ആരോഗ്യ പരിശോധന നടത്തുന്നത്. ആരോഗ്യ പരിശോധനയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പരിശോധന റിപ്പോര്‍ട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തി അങ്കണവാടികളില്‍ സൂക്ഷിക്കണം. സംസ്ഥാനത്ത് ആകെയുള്ള 33120 അങ്കണവാടികളിലെ മുഴുവന്‍ കുട്ടികള്‍ക്കും സെപ്റ്റംബര്‍ 15 നകം ആദ്യഘട്ടമായി പരിശോധന നടത്തും. തുടര്‍ന്നുള്ള ഓരോ മൂന്ന് മാസത്തിലും അങ്കണവാടികളില്‍ പരിശോധന നടത്തും. അങ്കണവാടികളില്‍ നടക്കുന്ന ആരോഗ്യ പരിശോധനയില്‍ കുട്ടികള്‍ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
