അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
മാനന്തവാടി: അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സക്കറിയ ഉമ്മന്‍ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്കിലെ അപ്പപ്പാറ, കക്കേരി, കോളൂര്‍, ആനക്യാമ്പ് ഉന്നതികളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു കമ്മീഷന്‍. ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 പ്രകാരം വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണം കമ്മീഷന്‍ വിലയിരുത്തി. അപ്പപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന 44ാം നമ്പര്‍ അങ്കണവാടിയും നെടുന്തനയില്‍ പ്രവര്‍ത്തിക്കുന്ന 62-ാം നമ്പര്‍ അങ്കണവാടിയും കമ്മീഷന്‍ സന്ദര്‍ശിച്ചു.
സെപ്റ്റംബര്‍ മാസത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള അമൃതം പൊടി ഇതുവരെയും നല്‍കിയിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകള്‍ ഈ മാസം മുതല്‍ അമൃതം പൊടിയുടെ നിര്‍മ്മാണവും വിതരണവും നടത്തുന്നില്ലെന്ന് വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അങ്കണവാടികളില്‍ ന്യൂട്രീമിക്‌സിന് പകരം ശര്‍ക്കരയും ചെറുപയറും മുത്താറിയും ഈ മാസം മുതല്‍ നല്‍കുവാനുള്ള തീരുമാനമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചു. കുട്ടികള്‍ക്ക് പോഷകാഹാരമായി അമൃതം പൊടി നല്‍കുന്നതാണ് ഉചിതമെന്നും അമൃതം ന്യൂട്രീമിക്‌സ് പദ്ധതി തടസ്സമില്ലാതെ നടക്കേണ്ടതുണ്ടെന്നും വിതരണത്തില്‍ വന്ന സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് പദ്ധതി തുടരേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
വിവിധ കാരണങ്ങളാല്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത കക്കേരി ഉന്നതിനിവാസികള്‍ക്ക് ആവശ്യമായ ക്യാമ്പുകള്‍ നടത്തി ഉടന്‍ തന്നെ കാര്‍ഡുകള്‍ ലഭ്യമാക്കാന്‍! നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അങ്കണവാടികളില്‍ പോകുവാന്‍ സാധിക്കാത്ത കുട്ടികളെ ഫീല്‍ഡ് സര്‍വ്വേ നടത്തി അങ്കണവാടികളില്‍ എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കോളൂര്‍ ഉന്നതി നിവാസികള്‍ ഉപയോഗിക്കുന്ന പൊതു കിണര്‍ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യം കമ്മീഷനെ അറിയിച്ചു. ഉടനെ തന്നെ കിണര്‍ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് െ്രെടബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചു.
പൊതുവിതരണം, വിദ്യാഭ്യാസം, െ്രെടബല്‍, വനിതാശിശു വികസനം, ഫോറസ്റ്റ്, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അനുഗമിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
