OPEN NEWSER

Friday 04. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ

  • Kalpetta
04 Sep 2026

കല്‍പ്പറ്റ: പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനത്തിലെ കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലയിലെ തിരുനെല്ലി, പേര്യ തൊണ്ടര്‍നാട്, തൃശ്ശിലേരി, കിടങ്ങനാട്,നൂല്‍പ്പുഴ, അച്ചുരാനം, ചുണ്ടേല്‍, കോട്ടപ്പടി, പൊഴുതന, കുന്നത്തിടവക, തരിയോട്, വെള്ളാര്‍ മല ഉള്‍പ്പെടെ13 വില്ലേജുകളെ പൂര്‍ണമായും പരിസ്ഥിതിലോല പ്രദേശമായി ഉള്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം ജനജീവിതത്തെയും കൃഷിയെയും ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കും. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി വനമേഖലകള്‍ മാത്രം ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിലപാടിനെ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.
കേന്ദ്ര നടപടിക്കെതിരെ ജില്ലയിലെ മന്ത്രിയായ ടി.സിദ്ദീഖും യുഡിഎഫ് എംഎല്‍എമാരും യുഡിഎഫ് സര്‍ക്കാരും മൗനം അവസാനിപ്പിച്ച് ഫലപ്രദമായ ഇടപെടല്‍ നടത്തണം. പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
  • കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
  • പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
  • തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം: മന്ത്രി കെ.എം ഷാജി ;പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
  • ദേശീയ നേത്രദാന പക്ഷാചരണം പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍
  • ശ്രീകൃഷ്ണ ജയന്തി മാനന്തവാടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • വയനാട് ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show