OPEN NEWSER

Monday 07. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പള്ളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ജി. ജനവിധി തേടുന്നു

  • Mananthavadi
07 Sep 2026

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) സ്ഥാനാര്‍ത്ഥിയായി രമ്യ ജി. മത്സരിക്കും. നിലവിലുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉഷാ വിജയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള രമ്യ, യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയും സാമൂഹ്യപ്രവര്‍ത്തന രംഗത്തെ മികച്ച അനുഭവസമ്പത്തും കോര്‍ത്തിണക്കിയാണ് പോരാട്ടത്തിനിറങ്ങുന്നത്. ആദിവാസിമഹിളായുവജന പ്രസ്ഥാനങ്ങളിലും പ്രമോട്ടര്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതായി സംഘടന വ്യക്തമാക്കി.പാര്‍ട്ടി ഞാറലോട് ബ്രാഞ്ച് അംഗം, എ.കെ.എസ് ഏരിയാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ ഏരിയാ കമ്മിറ്റി അംഗം, സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗം, സാംസ്‌കാരിക പ്രവര്‍ത്തക എന്നീ നിലകളിലെല്ലാം പൊതുരംഗത്ത് സജീവ സാന്നിധ്യമാണ് രമ്യ.  



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പള്ളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ജി. ജനവിധി തേടുന്നു
  • വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍
  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
  • കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
  • പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
  • തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം: മന്ത്രി കെ.എം ഷാജി ;പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show