OPEN NEWSER

Tuesday 08. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'വയനാട് മെഡിക്കല്‍ കോളേജ് ' മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു

  • Kalpetta
08 Sep 2026

മടക്കിമല: വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍മടക്കിമലയിലെ കാട് മൂടിക്കിടന്ന മെഡിക്കല്‍ കോളേജ്  ബോര്‍ഡിന്റെ കാട് വെട്ടി തെളിക്കുകയും, കവാടത്തിലെ ബസ് സ്‌റ്റോപ്പിന് മടക്കിമല മെഡിക്കല്‍ കോളേജ്  ബസ് സ്‌റ്റോപ്പ് എന്ന ബോര്‍ഡ്  സ്ഥാപിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ ജില്ലക്കും മെഡിക്കല്‍ കോളേജ് ഉണ്ടെങ്കിലും വയനാടിന് മാത്രം റഫറല്‍ ആശുപത്രി ആണ് ഉള്ളതെന്ന് ആക്ഷന്‍ കമ്മറ്റി പറഞ്ഞു. ജില്ലക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളേജ് വ്യാജ പാരിസ്ഥിതീക റിപ്പോര്‍ട്ട് ഉണ്ടാക്കി അട്ടിമറിച്ചു കൊണ്ട് പോയതാണ് എന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്കുട്ടി പറഞ്ഞു. ആറു കൊല്ലം തെരെഞ്ഞിട്ടും ഇത് വരെ മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജിന് അനുയോജ്യമായ ഭൂമി ലഭിച്ചിട്ടില്ല.
മെഡിക്കല്‍ കോളേജിന് ആവശ്യമായ കെട്ടിടം സ്ഥല സൗകര്യങ്ങളോടുകൂടി  ഉടന്‍ നിര്‍മിച്ചല്ലെങ്കില്‍  അഫീലിയേഷന്‍ റദ്ദാകും.ജില്ലയുടെ ഹൃദയഭാഗത്ത് ചന്ദ്ര പ്രഭ ചാറ്റിറ്റബിള്‍ ട്രസ്റ്റ് ദാനം ആയി നല്‍കിയ  54 ഏക്കര്‍ സ്ഥലം സര്‍ക്കാരി ന്റെ കൈവശം ഇരിക്കുമ്പോള്‍, ഭൂമി തിരയല്‍ നാടകം അവസാനിപ്പിക്കണം എന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.                  

ഇത് നെഹ്‌റു കുടുംബത്തിന്റെ നിയോജക മണ്ഡലം ആണ് എന്ന് ഓര്‍മ വേണം. 4 ലക്ഷത്തില്‍പരം വോട്ട് ഭൂരിപക്ഷം ആങ്ങളക്കും പെങ്ങള്‍ക്കും കൊടുത്തിട്ടും, ഒരു മെഡിക്കല്‍ കോളേജിന് ആയി 11 വര്‍ഷമായി വയനാടന്‍ ജനത അലയുന്നു. ഇത് അവസാനിപ്പിക്കണം എന്ന് കമ്മിറ്റി പറഞ്ഞു. കല്‍പ്പറ്റയില്‍ മത്സരിക്കുന്ന ഇടത് വലതു പക്ഷ സ്ഥാനാര്‍ഥികള്‍ ഇലക്ഷന്‍ വരുമ്പോള്‍ മെഡിക്കല്‍ കോളേജ് തരാം എന്ന് പറയുകയും ജയിച്ചു കഴിഞ്ഞാല്‍ മൗനം പാലിക്കുകയും  ചെയ്യുന്നു. ഇപ്പോഴെത്തെ ങഘഅ യും മന്ത്രിയുമായ സിദ്ധിക്കു നയം വ്യക്തമാക്കണം എന്ന് ആക്ഷന്‍ ആവശ്യപ്പെട്ടു.      



              ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ഫിലിപ്പ്കുട്ടി, മൊയ്ദു കാവുങ്ങല്‍, അഡ്വ. ടി.യു ബാബു,ലത്തീഫ് പഞ്ചാര, ഇക്ബാല്‍ മുട്ടില്‍, ഷാന്റി ചേനമ്പാടി,രാമചന്ദ്രന്‍ ത്രിക്കേപ്പറ്റ, ഐസക്  എന്‍ ജെ,  ബേബി, തുടങ്ങി സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 'വയനാട് മെഡിക്കല്‍ കോളേജ് ' മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പള്ളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ജി. ജനവിധി തേടുന്നു
  • വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍
  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
  • കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
  • പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show