OPEN NEWSER

Wednesday 09. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും

  • Kalpetta
09 Sep 2026

മേപ്പാടി: വയനാട് സഹോദയ സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം സെപ്തംബര്‍ 10, 11 തീയ തികളില്‍ മേപ്പാടി മൗണ്ട് താബോര്‍ സ്‌കൂളിലും 18, 19 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂളിലും നടക്കും. മേപ്പാടിയില്‍ സ്‌റ്റേജിതര ഇനങ്ങളും സുല്‍ ത്താന്‍ബത്തേരിയില്‍ സ്‌റ്റേജ് ഇനങ്ങളുമാണ് നടക്കുക. ജില്ലയിലെ 29 സി.ബി.എസ്.ഇ. വിദ്യാലയങ്ങളില്‍ നിന്ന് 1500ഓളം കലാപ്രതിഭകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
80 സ്‌റ്റേജിതര ഇനങ്ങളിലും 67 സ്‌റ്റേജിനങ്ങളിലുമാണ് പ്ര തിഭകള്‍ മാറ്റുരക്കുക. ഒരാള്‍ ക്ക് അഞ്ച് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. ജേതാക്കള്‍ സംസ്ഥാന കലോത്സവ ത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും. വ്യാഴാഴ്ച രാവിലെ 10ന് മേപ്പാടി മൗണ്ട് താബോര്‍ സ്‌കൂളില്‍ ഗായകന്‍ ജോബി ജോണ്‍ സ്‌റ്റേജിതര മത്സരങ്ങള്‍ ഉദ്ഘാടനംചെയ്യും.

18ന് രാവിലെ 10ന് ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂളില്‍ സ്‌റ്റേജ് മത്സരങ്ങള്‍ മോഹിനിയാട്ടം പ്രൊഫ. ഡോ. കെ.എം. അബു ഉദ്ഘാടനം ചെയ്യും. വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ്, സെക്രട്ടറി ഡോ. ഗീതാ തമ്പി, മൗണ്ട് താബോര്‍ സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ശലോമി, പ്രിന്‍ സിപ്പല്‍ രാകേഷ് നൊട്ടങ്കണ്ടത്ത്, ഗ്രീന്‍ ഹില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. ചാക്കോ എന്നിവര്‍ പത്രസ മ്മേളനത്തില്‍ പങ്കെടുത്തു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
  • 'വയനാട് മെഡിക്കല്‍ കോളേജ് ' മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പള്ളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ജി. ജനവിധി തേടുന്നു
  • വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍
  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
  • കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
  • പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show