പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
എടവക: 2025 ലെ തദ്ദേശസ്ഥാപനങ്ങളുടെ പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന സീറ്റ് ധാരണയില്‍ മുസ്ലീം ലീഗിന് ലഭിച്ച പള്ളിക്കല്‍ ബ്ലോക്ക് ഡിവിഷന്‍ അവസാന നിമിഷം ഉഷാ വിജയനുവേണ്ടി താല്‍ക്കാലികമായി വിട്ടു നല്‍കി ലീഗ് കാണിച്ച രാഷ്ട്രീയ മര്യാദ തിരിച്ച് എംഎല്‍എയും കോണ്‍ഗ്രസ് നേതൃത്വവും കാണിക്കണമെന്ന് എടവക പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഏഴു വാര്‍ഡുകളില്‍ നാലും ലീഗിന്റെ ജനപ്രതിനിധികള്‍ ആയിരിക്കെ ഒരു ജനപ്രതിനിധി മാത്രമുള്ള കോണ്‍ഗ്രസിന് സീറ്റിന് ഒരിക്കലും അവകാശവാദം ഉന്നയിക്കാന്‍ പോലുമുള്ള അര്‍ഹതയില്ലെന്നും, പള്ളിക്കല്‍ ഡിവിഷനില്‍ നിന്നും ലീഗ് സ്ഥാനാര്‍ഥി വിജയിച്ചാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പങ്കുവെക്കേണ്ടി വരുമെന്ന ചിന്താഗതിയിലാണ് കോണ്‍ഗ്രസ് പള്ളിക്കല്‍ സീറ്റിന് അനാവശ്യ വാദം ഉന്നയിക്കുന്നത് എന്നും പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
