ഗുഡ്‌സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.
മീനങ്ങാടി: വാഴക്കുലയുമായി പോകുകയായിരുന്ന ഗുഡ്‌സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മീനങ്ങാടി പി.ബി.എം ആശുപത്രിക്ക് സമീപം വെച്ചാണ് ടയര്‍പൊട്ടിയതിനെ തുടര്‍ന്ന് വാഹനം മറിഞ്ഞത്. കര്‍ണാടകയില്‍ നിന്ന് താമരശ്ശേരിക്ക് പോവുകയായിരുന്ന വാഹനമാണ് റോഡിന് കുറുകെ തലകീഴെ മറിഞ്ഞത്. ഡ്രൈവര്‍ മുഹമ്മദ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയെത്തി വാഹനം പൂര്‍വ്വസ്ഥിതിയിലാക്കി. റോഡില്‍ പരന്നൊഴുകിയ ഓയിലക്കുള്ളവ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
