അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
പുത്തൂര്‍വയല്‍: കൃഷി വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക്അഗ്രി ടെക്‌നോളജി മീറ്റ് സംഘടിപ്പിക്കുന്നു.
പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രെയിനിങ് ഹാളില്‍ നടക്കുന്ന അഗ്രി ടെക്‌നോളജി മീറ്റ് നാളെ (സെപ്റ്റംബര്‍ 14) രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക രംഗത്തെ ആധുനിക യന്ത്രവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് അഗ്രോ മെഷിനറി സര്‍വീസ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് യൂണിറ്റുകളുടെ ഫ്‌ലാഗ് ഓഫ് മന്ത്രി നിര്‍വഹിക്കും. എസ്.എം.എ.എം പദ്ധതി ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. വനിതാ കര്‍ഷക സംഗമം എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്യും.
കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം, അഗ്രോമെഷിനറി സര്‍വീസ് ആന്‍ഡ് റന്റല്‍ എന്റര്‍െ്രെപസ് സ്റ്റാര്‍ട്ടപ്പ് ഉദ്ഘാടനം, സംസ്ഥാനത്ത് കൃഷി യന്ത്രങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന ഉദ്യോഗസ്ഥരുടെ സേവന പ്രവര്‍ത്തനം, സ്മാര്‍ട്ട് കൃഷി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പരിചയപ്പെടുത്തല്‍ എന്നിവ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ജെ സീന, സ്‌റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ ആര്‍ ജയരാജന്‍, കര്‍ഷകര്‍, ജന പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
