യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
കല്‍പ്പറ്റ :വികസനത്തിന് അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥയുള്ള വയനാട് ജില്ലയില്‍ യുഡിഎഫ് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന്
കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം (എക്‌സ് എം.പി.) പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന കേരള കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് സര്‍ക്കാരിനെതിരായ സമരങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് എല്‍ഡിഎഫിന്റെ ശ്രമം.യുഡിഎഫ് സര്‍ക്കാരിനെതിരെ സമരപരിപാടികള്‍ നടത്തുന്ന എല്‍ഡിഎഫിന്റെ ലക്ഷ്യം അവര്‍ക്കെതിരായ ജനവികാരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ്.ഇഎസ്എ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുറക്കല്‍ അധ്യക്ഷത വഹിച്ചു.
ജോസ് തലച്ചിറ, സാജു സ്റ്റീഫന്‍, ബിജു ഏലിയാസ്, കെ. ടി. ജോര്‍ജ്, ജോണി കൈതമറ്റം, ലിന്റോ കുര്യാക്കോസ്, ബിജു പി. വി., കെ. വി. കുര്യാക്കോസ്, സുലഭി മോസസ്, കെ. എ. മാത്യു , ലിയോ ടോം, സി. പി. അഷ്‌റഫ്, പി. രാമചന്ദ്രന്‍, കെ. എം. പൗലോസ്, കെ. വി. പൗലോസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
