ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
ബത്തേരി: ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ തൊണ്ടിമുതല്‍ റൂമില്‍ സൂക്ഷിച്ച ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു.
സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ 'ഗ്രേഡ് സബിത് ആണ് ഹാന്‍സ് മോഷ്ടിച്ചത്. മുട്ടില്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ഇട്ടു. ജൂലൈ 19 ന് അര്‍ധരാത്രിയിലായിരുന്നു സംഭവം. അന്നേ ദിവസം ജി.ഡി ചുമതല വഹിച്ചിരുന്ന സബിത് ഹാന്‍സ് ചാക്കുകള്‍ പുറത്തേക്ക് മാറ്റിയ ശേഷം തന്റെ കാറില്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ആഗസ്റ്റ് 22 മുതല്‍ ഇയ്യാള്‍ ദീര്‍ഘ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
എന്നാല്‍ മോഷണ വിവരം പുറത്തിറഞ്ഞതു മുതല്‍ ഇയാള്‍ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. ഇയ്യാള്‍ക്കെതിരെ കേസെടുത്തതിന് പുറമേ ഡിപ്പാര്‍ട്ട്‌മെന്റ് നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്‍കിയതായും പോലീസ് അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
