OPEN NEWSER

Wednesday 16. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയുടെ സമഗ്ര വികസനം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന: ജില്ലാ കളക്ടര്‍ വി ചെല്‍സസിനി

  • Kalpetta
16 Sep 2026

കല്‍പ്പറ്റ: വയനാടിന്റെ സമഗ്ര വികസനത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കളക്ടറായി ചാര്‍ജ്ജെടുത്ത വി ചെല്‍സസിനി പറഞ്ഞു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  കളക്ടര്‍. ദുരന്തബാധിതരുടെ പുനരധിവാസം, പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിന് മുന്നറിയിപ്പ് ലഭ്യമാക്കല്‍, ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങള്‍, മനുഷ്യവന്യജീവി സംഘര്‍ഷം, ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എന്നിവ ആഴത്തില്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കും. ജില്ലയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ ടൂറിസം മേഖലയെ വികസിപ്പിക്കുന്നതില്‍ പ്രാധാന്യം നല്‍കും. മുന്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കി എല്ലാവരുടെയും കൂട്ടായ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും കളക്ടര്‍ പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയുടെ സമഗ്ര വികസനം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന: ജില്ലാ കളക്ടര്‍ വി ചെല്‍സസിനി
  • വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു
  • 'എങ്കെയൊളിന്താലും വിടമാട്ടെ' തമിഴ്‌നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്; പിടികൂടിയത് കര്‍ണാടകയിലെ മല്‍പേയില്‍ നിന്ന്; മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയി
  • പോഷണ്‍ മാ 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകള്‍ക്ക് ജില്ലയില്‍ തുടക്കമായി
  • വിദ്യാര്‍ത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു.
  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show