സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മഴ പ്രവചനം ഉണ്ടായിരുന്നെങ്കിലും പിന്നീടത് പിന്‍വലിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇന്ന് അങ്ങനെയാകില്ലെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് ഇക്കൊല്ലത്തെ മഴക്കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്.
ഈ വര്‍ഷം മണ്‍സൂണ്‍ കേരളത്തിന് സമ്മാനിച്ചത് നിരാശ മാത്രമാണ്, വലിയ വരള്‍ച്ചയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും.സെപ്റ്റംബര്‍ ആദ്യ രണ്ടു വാരത്തെ കണക്കെടുത്താല്‍ 95% ആണ് മഴയുടെ അളവിലുണ്ടായ കുറവ്. മഴ തകര്‍ത്തു പെയ്യേണ്ടിയിരുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലും മണ്‍സൂണ്‍ ദുര്‍ബലമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാള്‍ കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടായിരുന്നെങ്കിലും കനിഞ്ഞില്ല. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ പോലും കാര്യമായ മഴ ലഭിച്ചതുമില്ല.
തുലാവര്‍ഷം മഴയും കേരളത്തില്‍ കാര്യമായി ലഭിക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. ഇടവപ്പാതിയില്‍ ലഭിക്കേണ്ട മഴ തുലാവര്‍ഷത്തില്‍ ലഭിക്കുമെന്ന അതിമോഹം ആര്‍ക്കും വേണ്ടെന്ന് അര്‍ത്ഥം. എല്‍ നിനോ പ്രതിഭാസം തന്നെയാണ് ഇവിടെയും വില്ലന്‍ . രണ്ടു മണ്‍സൂണും കനിഞ്ഞില്ലെങ്കില്‍ ഇനി വരാന്‍ പോകുന്നത് വലിയ വരള്‍ച്ചയുടെ കാലം കൂടിയാണ്. വൈദ്യുതി പ്രതിസന്ധി മുതല്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി വരെ രൂക്ഷമാകും. നിലവില്‍ ഉഷ്ണ തരംഗ സാഹചര്യത്തിലേക്കോ ഇതിലും കഠിനമായ ചൂടിലേക്കോ സംസ്ഥാനം കടക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
