OPEN NEWSER

Friday 18. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു

  • Kalpetta
18 Sep 2026

കല്‍പ്പറ്റ: കാപ്പിയുടെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കാപ്പി ദിനാഘോഷത്തിന് ഭാഗമായി നടത്തുന്ന സംസ്ഥാന പരിപാടി ഇത്തവണ കല്‍പ്പറ്റയില്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കോഫി ബോര്‍ഡ് ,കേരള സംസ്ഥാന കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പ് , വ്യവസായ വകുപ്പ് ,കേര പ്രോജക്ട്, സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോ വേഴ്‌സ് അസോസിയേഷന്‍, സ്‌മോള്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, കേരള എഫ്.പി.ഒ.എഫ് പി.സി കണ്‍സോര്‍ഷ്യം  എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഒക്ടോബര്‍ ഒന്നിന് രാവിലെ 9 മണി മുതല്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് ഏകദിന കാപ്പി ദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.ഇതിന് മുന്നോടിയായി സെപ്റ്റംബര്‍ 29ന് മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തിലും   സെപ്റ്റംബര്‍ 30ന് ബത്തേരി ഐസക് റീജന്‍സി ഹോട്ടല്‍ ഓഡിറ്റോറിയത്തിലും ഏകദിന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കല്‍പ്പറ്റയില്‍ നടക്കുന്ന കാപ്പി ദിനാഘോഷത്തിന് ഭാഗമായി സെമിനാര്‍, പ്രദര്‍ശനം, ചര്‍ച്ച, പൊതുസമ്മേളനം , മികവ് തെളിയിച്ചവരെ ആദരിക്കല്‍ തുടങ്ങി വിപുലമായ പരിപാടികള്‍ നടത്തുന്നു.മന്ത്രിമാരും വിവിധ തലങളിലെ  ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കര്‍ഷക സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. 
പരിപാടിയില്‍ പങ്കെടുക്കാന്‍
കോഫി ബോര്‍ഡ് ലൈസന്‍ ഓഫീസുകള്‍ വഴിയും വിവിധ കൃഷി ഭവനുകള്‍   വഴിയും കര്‍ഷകര്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
  • വയനാട്ടില്‍ സെപ്റ്റംബര്‍ ചൂട് കൂടുന്നു; 30°C കടന്ന് തുടര്‍ച്ചയായ ഏഴ് ദിവസം
  • പോലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം; ഒളിവിലുള്ള പോലീസുകാരന്റെ കാര്‍ കണ്ടെത്തി
  • ബത്തേരി സ്‌റ്റേഷനിലെ 22 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം
  • പൊതു സ്ഥലങ്ങളിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം
  • എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ബംഗളൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിനി മരണപ്പെട്ടു
  • തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം
  • ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show