OPEN NEWSER

Wednesday 23. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ദുബാരെ ആനക്ക്യാമ്പ് സഞ്ചാരികള്‍ക്കായി തുറന്നു

  • National
23 Sep 2026

മൈസൂരു: നാലുമാസത്തോളം അടച്ചിട്ടിരുന്ന കുടക് ജില്ലയിലെ കുശാല്‍നഗറിലെ പ്രശസ്തമായ ദുബാരെ ആനക്ക്യാമ്പ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്യാമ്പിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിച്ചിരിക്കുന്നത്.രണ്ട് ആനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ തമിഴ്‌നാട് സ്വദേശിയായ യുവതി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ദുബാരെ ആനക്ക്യാമ്പ് അടച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയ ശേഷമാണ് ഇപ്പോള്‍ ക്യാമ്പ് വീണ്ടും തുറന്നത്.ആദ്യഘട്ടത്തില്‍ രാവിലെ 9.30 മുതല്‍ 11.30 വരെ രണ്ട് മണിക്കൂര്‍ മാത്രമായിരിക്കും സന്ദര്‍ശകര്‍ക്ക് ക്യാമ്പില്‍ പ്രവേശനം അനുവദിക്കുക. ഒരു ബാച്ചില്‍ പരമാവധി 150 സഞ്ചാരികള്‍ക്കാണ് പ്രവേശനം. സന്ദര്‍ശകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ക്യാമ്പിലേക്ക് കൊണ്ടുപോകും.ക്യാമ്പിലെ 10 ആനകളെ മാത്രമായിരിക്കും നിലവില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കുക. സുരക്ഷ കണക്കിലെടുത്ത് സന്ദര്‍ശകരുടെ നീക്കങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.ചൊവ്വാഴ്ചകളില്‍ ക്യാമ്പിലേക്ക് പ്രവേശനം അനുവദിക്കില്ല. കൂടുതല്‍ നിയന്ത്രണങ്ങളോടെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ക്യാമ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ദുബാരെ ആനക്ക്യാമ്പ് സഞ്ചാരികള്‍ക്കായി തുറന്നു
  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show