സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
വൈത്തിരി: മേപ്പാടി, കെ.ബി റോഡ്, പഴയേടത്ത് വീട്ടില്‍ കെ.ഫ്രാന്‍സിസ് എന്ന ഫ്രാഞ്ചി (54)നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. വൈത്തിരി ടൗണില്‍ സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതില്‍ 51.57 ഗ്രാം കഞ്ചാവും സിപ് ലോക്ക് കവറുകളും കഞ്ചാവ് വില്‍പ്പന നടത്തി കിട്ടിയ 5580 രൂപയും കണ്ടെടുക്കുകയായിരുന്നു. സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ക്കെതിരെ വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി സ്‌റ്റേഷനുകളില്‍ നിരവധി ലഹരിക്കേസുകളുണ്ട്. വൈത്തിരി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.സൗജലിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ മുഹമ്മദ് ഷരീഫ്, സി.പി.ഒ മാരായ അനൂപ്, രതിലാഷ്, ജോബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
