നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
ബത്തേരി: അടിയന്തര അറസ്റ്റ് നടപടികളില്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ആനക്കൊമ്പ് കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആറ് പ്രതികളെയും കോടതി വെറുതെവിട്ടു. ചെതലയം ആറാംമൈലിലെ ഹോംസ്‌റ്റേയില്‍ നിന്ന് ആനക്കൊമ്പ് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് വനംവകുപ്പ് സംഘം ആറുപേരെ പിടികൂടിയത്. എന്നാല്‍ പ്രതികളെ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) മുമ്പാകെ ഹാജരാക്കിയപ്പോള്‍, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിലും മറ്റ് നിയമനടപടികളിലും അധികൃതര്‍ നിര്‍ബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി.തുടര്‍ന്ന്, വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി കോടതി പ്രതികളെ വിട്ടയക്കുകയായിരുന്നു. കേസില്‍ പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ആശ്വാസ്, അഡ്വക്കേറ്റ് എല്‍ദോ മാത്യൂ എന്നിവര്‍ ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
