OPEN NEWSER

Friday 25. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി

  • Mananthavadi
25 Sep 2026

മാനന്തവാടി: വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ചോര്‍ച്ചെ തുടര്‍ന്ന് തിമിര ശസ്ത്രക്രിയകള്‍ മുടങ്ങി. ഒഫ്താല്‍മിക് ഓപ്പറേഷന്‍ തിയേറ്ററിലാണ് ചോര്‍ച്ചയെ തുടര്‍ന്ന് വെള്ളി ശസ്ത്രക്രിയകള്‍ മുടങ്ങിയത്. ഇതോടെ രോഗിയും ബന്ധുക്കളും സിപിഐ എം പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മുന്നില്‍ പ്രതിഷേധിച്ചു.ഇരിട്ടി സ്വദേശിനിയായ കുമാരി (73)നാണ് വെള്ളിയാഴ്ച വലതു കണ്ണിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ മാസം ആദ്യം ശസ്ത്രക്രിയക്കായി ഡേറ്റ് നല്‍കിയിരുന്നു. ഓപ്പറേഷനായി എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് ശസ്ത്രക്രിയക്ക് എത്തിയപ്പോഴേക്കും അന്നും ഓപ്പറേഷന്‍ തിയേറ്ററില്‍ ചോര്‍ച്ചയാണെന്ന് പറഞ്ഞ് ഈമാസം 25ന് ഡേറ്റ് നല്‍കി ഇവരെ മടക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയക്കായി എല്ലാ ടെസ്റ്റുകളും പൂര്‍ത്തീകരിച്ച് വെള്ളി രാവിലെ 8.30ഓടെ ആശുപത്രിയില്‍ എത്തി. ഓരോ പത്തുമിനിറ്റിലും കണ്ണില്‍ മരുന്നൊഴിച്ച് ശസ്ത്രക്രിയ വസ്ത്രത്തില്‍ കാത്തിരുന്നത്. എന്നാല്‍ 9.15 ഓടെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ വീണ്ടും ചോര്‍ന്നൊലിക്കുന്നുണ്ടെന്നും ശസ്ത്രക്രിയ നടക്കിലെന്നും മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ സിപിഐ എം നേതാക്കളെ വിവരം അറിയിക്കുകയും രോഗിയും ബന്ധുക്കളും സിപിഐ എം നേതാക്കളും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.സി കെ ജീവന്‍ലാലിന്റെ മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ഒരു മണിക്കൂറോളം നീണ്ടു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഓപ്പേറേഷന്‍ തിയേറ്ററിലെ ചോര്‍ച്ച അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കമെന്നും രോഗിയായ കുമാരി ഉള്‍പ്പെടെയുള്ളവരുടെ ശസ്ത്രക്രിയകള്‍ താമസം വിന ചെയ്ത് നല്‍കുമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പ്രതിഷേധ സമരത്തിന് സിപിഐ എം നേതാക്കളായ കെ ടി വിനു, എ കെ റൈഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒഫ്താല്‍മിക് ഓപ്പറേഷന്‍ ചോര്‍ച്ചയെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും; സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരമാണ് പിടികൂടിയത്
  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
  • പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show