റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
പൊഴുതന: പേവിഷബാധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സെപ്റ്റംബര്‍ 28, 29, 30 തിയതികളില്‍ പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകള്‍, നായകള്‍ എന്നിവയെ ക്യാമ്പുകളിലെത്തിച്ച് വാക്‌സിനേഷന്‍ നടത്തണമെന്ന് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അസുഖങ്ങളുള്ള പൂച്ചകളെയും നായകളെയും ക്യാമ്പില്‍ കൊണ്ടുവരരുത്. പൂച്ചകളെ ബാസ്‌കറ്റില്‍ ടര്‍ക്കി ടവല്‍ സഹിതം കൊണ്ടുവരണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചെയിന്‍/കയര്‍ എന്നിവയില്‍ നായകളെ ബന്ധിച്ചിരിക്കണം. ആദ്യമായി വാക്‌സിനെടുക്കുന്നവയ്ക്ക് ഒരു മാസം കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. വാക്‌സിനേഷന്‍ ചാര്‍ജ് ഡോസ് ഒന്നിന് 55 രൂപ നിരക്കില്‍ തത്സമയം ക്യാമ്പുകളില്‍ അടയ്ക്കണം. കൂടാതെ എല്ലാ ദിവസവും പൊഴുതന ഡിസ്‌പെന്‍സറിയില്‍ വാക്‌സിനേഷന്‍ ലഭ്യമാണ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ പട്ടികളുടെയും പൂച്ചകളുടെയും ലൈസന്‍സിന് റാബിസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും പ്രസിഡന്റ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
