രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
മാനന്തവാടി: മാനന്തവാടി എല്‍എഫ് യുപി സ്‌ക്കൂളിന് സമീപം വാഹനാപകടത്തില്‍ യുവാവ് മരിച്ചു.കമ്മന കരിന്തിരിക്കടവ് പാറച്ചാലില്‍ ജോണിന്റെയും, പരേതയായ മേരി ജോണിന്റെയും മകന്‍ദീപു ജോണ്‍ (35) ആണ് മരണപ്പെട്ടത്. ദീപു സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയില്‍ തട്ടുകയും, റോഡിലേക്ക് തെറിച്ചുവീണ ദീപു റിക്കവറി വാനിനടിയില്‍പ്പെടുകയുമായിരുന്നു.ദീപു ജോണിന്റെ മാതാവ്് മേരി രണ്ടാഴ്ച്ച മുമ്പ് മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വിദേശത്ത് നിന്നും എത്തിയതായിരുന്നു ദീപു. ഭാര്യ: എമിലി. സഹോദരി: ദിവ്യ ജോണ്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
