ഓപ്പറേഷന്‍ തൂഫാന്‍ 2.0; രണ്ടാം ഘട്ടത്തിന് വയനാട്ടിലും ആവേശ തുടക്കം
കല്‍പ്പറ്റ: സംസ്ഥാനത്ത് നിന്ന് ലഹരിയെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടത്തിന് വയനാട് ജില്ലയിലും ആവേശ തുടക്കം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ ജനകീയ പരിപാടികള്‍ സംഘടിപ്പിച്ചു. തൂഫാന്‍ ഫ്‌ളാഗ് ഉയര്‍ത്തല്‍, തൂഫാന്‍ പ്രതിജ്ഞ, ബോധവത്കരണ ക്ലാസുകള്‍, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, കിക്ക് ഓഫ് തുടങ്ങിയവ നടത്തി. ഓരോ വാര്‍ഡിലും സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തൂഫാന്‍ വാരിയേഴ്‌സിനെ കണ്ടെത്തിയാണ് തുഫാന്‍ ബാഡ്ജുകള്‍ വിതരണം ചെയ്തത്. കല്‍പ്പറ്റ നഗരസഭയില്‍ വച്ച് നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ അധ്യക്ഷത വഹിച്ചു. ജില്ല പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് മുഖ്യാതിഥിയായി തൂഫാന്‍ വാരിയേര്‍സ് ബാഡ്ജ് വിതരണവും നടത്തി.
കല്‍പ്പറ്റ ഐ.പി എ.യു. ജയപ്രകാശ് പദ്ധതി വിശദീകരണവും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എ അഗസ്റ്റിന്‍, ന്നര്‍കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി എം.പി രാജേഷ്, നഗരസഭ സെക്രട്ടറി ദീപു രാജു, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍, എസ്.പി.സി, എന്‍.സി.സി കേഡറ്റുകള്‍, അധ്യാപകര്‍, നഗരസഭാ ജീവനക്കാര്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവര്‍, പൊതുജനങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരിമരുന്നുകളുടെ വിതരണ ശൃംഖലകളും ഉറവിടങ്ങളും പൂര്‍ണ്ണമായും തകര്‍ക്കുന്നതിനൊപ്പം, സമൂഹത്തില്‍ കൃത്യമായ ബോധവല്‍ക്കരണം ഉറപ്പാക്കുന്നതിനും വലിയ പ്രാധാന്യമാണ് ഈ പുതിയ ഘട്ടത്തില്‍ നല്‍കുന്നത്.
ലഹരിക്കടത്തോ,ഉപയോഗമോ, വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ഉടന്‍ തന്നെ പോലീസിനെ അറിയിക്കുക
വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും.
(വാട്‌സ്ആപ്പ് നമ്പര്‍)
9995966666
(വിളിച്ച് അറിയിക്കാം )
9497979794
9497927797
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
