ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍
പേരാല്‍: ഗ്രാമനഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലോകോത്തര നിലവാരമുള്ള ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിഅഡ്വ. എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. പേരാല്‍ ഗവ എല്‍.പി സ്‌കൂളിനായി വയനാട് പാക്കേജില്‍ 1.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആറ് ക്ലാസ് മുറികളടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കി, എല്ലാ മേഖലകളിലും തുല്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സല്‍മ മോയിന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ടി അശ്‌റഫ്, ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ഒ.കെ സജീത്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം രാഗേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബുഷ്‌റ വൈശ്യന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് കണ്ടിയന്‍, സാജിത നൗഷാദ്, അമ്പിളി, ജില്ലാ പഞ്ചായത്തംഗംകമലാ രാമന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ചുണ്ടകണ്ടി, വാര്‍ഡംഗം സൗമ്യ റിനീഷ്, പി ടി എ പ്രസിഡന്റ് പി.എ ശംസു തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
