പോക്‌സോ കേസ്;പിതാവിന് തടവും പിഴയും
കല്‍പ്പറ്റ: പ്രായ പൂര്‍ത്തിയവാത്ത മകള്‍ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പിതാവിന് ഐ.പി.സി, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം 63 വര്‍ഷത്തെ തടവും 315000 (മൂന്നു ലക്ഷത്തി പതിനയ്യായിരം) രൂപ പിഴയും. തൊണ്ടര്‍നാട് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആര്‍ കൃഷ്ണകുമാര്‍ പ്രതിയെ ശിക്ഷിച്ചത്.2023ലാണ് സംഭവം. പ്രായപൂര്‍ത്തിയവാത്ത മകള്‍ക്കെതിരെ അതി കഠിന ലൈംഗീകാതിക്രമം നടത്തുകയും പുറത്തു പറഞ്ഞാല്‍ അടിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
അന്നത്തെ വെള്ളമുണ്ട സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ആയിരുന്ന കെ.രാജീവകുമാര്‍ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തും മറ്റും ആദ്യഅന്വേഷണം നടത്തുകയും പിന്നീട് തൊണ്ടര്‍നാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ യായി വന്ന ഇ.ഷൈജു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
