പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ 60.37 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 8,808 സമ്മതിദായകരില്‍ 5317 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തി. 4173 പുരുഷ വോട്ടര്‍മാരില്‍ 2457 പേരും 4635 സ്ത്രീ വോട്ടര്‍മാരില്‍ 2860 പേരും വോട്ട് രേഖപ്പെടുത്തി.
എടവക ഗ്രാമ പഞ്ചയാത്തിലെ പാണ്ടിക്കടവ്, ചാമാടിപൊയില്‍, പൈങ്ങാട്ടിരി, പായോട്, പുതിയിടംകുന്ന്, പാലമുക്ക്, പള്ളിക്കല്‍ തുടങ്ങി ഏഴ് വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടന്നത്. പള്ളിക്കല്‍ ഡിവിഷനിലെ ഏഴ് വാര്‍ഡുകളിലായി 10 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചത്. നാളെ (സെപ്റ്റംബര്‍ 29) രാവിലെ 10 മുതല്‍ മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളില്‍ വോട്ടെണ്ണല്‍ നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
