OPEN NEWSER

Tuesday 29. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും

  • Kalpetta
29 Sep 2026

കല്‍പ്പറ്റ: 1988ല്‍ നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ വയോധികന് തടവും പിഴയും. കൊല്ലം, പള്ളിമുക്ക്, തെടിയഴിക്കത്ത് വീട്ടില്‍ അബ്ദുല്‍ സമദ് (76)നെയാണ് 13 വര്‍ഷം തടവിനും 16000 രൂപ പിഴയടക്കാനും അഡി. ജിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് എല്‍. ജയവന്ത് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസം കൂടി തടവ് അനുഭവിക്കണം. കേസില്‍ സുബൈര്‍, സുരേഷ് ബാബു, ആലിക്കുട്ടി, നസീര്‍ എന്നിവരെ പിടികൂടുകയും 1993ല്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന ഒ.കെ. ബാബു 2017ല്‍  കോടതിയില്‍ കീഴടങ്ങുകയും ശിക്ഷിപ്പെടുകയും ചെയ്തു. അബ്ദുല്‍ സമദിനെ 2024 ഒക്‌ടോബറിലാണ് പോലീസ് പിടികൂടുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് ഇയാള്‍ വിചാരണ നേരിട്ടത്. ഈ കേസില്‍ 40 ഓളം സാക്ഷികളെ വിസ്തരിക്കുകയും 166 രേഖകള്‍ തെളിവിലേക്ക് ഹാജരാക്കുകയും മഹസ്സര്‍ പ്രകാരം 21 വസ്തു വകകള്‍ സീസ് ചെയ്ത് കോടതി മുന്‍പാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. 

1988 ജനുവരി എട്ടാം തീയതി പുലര്‍ച്ചെയാണ് നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗസംഘം കവര്‍ച്ച നടത്തിയത്. അംബാസഡര്‍ കാറിലെത്തിയ ഇവര്‍ വാതിലുകളുടെ പൂട്ടുകള്‍ പൊളിച്ച് അകത്തു സൂക്ഷിച്ചിരുന്ന സെയ്ഫും ഒരു കിലോയോളം തൂക്കം വരുന്ന ആഭരണങ്ങളും, 5544 രൂപയും മോഷ്ടിച്ചു. ശബ്ദം കേട്ടെത്തി രണ്ടു പേരെ കട്ടപാര കൊണ്ട് ആക്രമിക്കുകയും ചെയ്തു. അന്നത്തെ മാനന്തവാടി സി.ഐ വിശ്വനാഥ കുറുപ്പാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. തുടര്‍ന്ന്, ജില്ലാ സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍  കെ.ജി. ജെയിംസ് കേസേറ്റെടുക്കുകയും പിന്നീട് വന്ന ഡി.ഐ വിജയശങ്കര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രാസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഹാജരായി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
  • വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍
  • വയനാടിന്റെ അഭിമാനം; സജനയും മിന്നുമണിയും ഡബ്ല്യുപിഎല്ലില്‍ വീണ്ടും
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; യുവാവിന് തടവും പിഴയും
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
  • പോക്‌സോ കേസ്;പിതാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show